ദുബായ്/കൊച്ചി: ദുബായിൽ നിന്നും ജക്കാർത്തയിലേക്ക് പോയ എമിറേറ്റ്സ് വിമാനം യാത്രക്കാരനുണ്ടായ ആരോഗ്യപ്രശ്നം മൂലം കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി. ശനിയാഴ്ച പുലർച്ചെയാണ് വിമാനം നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് യാത്രക്കാരനെ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്തൊനീഷ്യൻ സ്വദേശിയായ എച്ച്.എസ്. വിഡോലോ (59) ആണ് മരിച്ചത്.ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾക്കായി പൊലീസിനെ വിവരം അറിയിച്ചുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നടപടികൾക്കു ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ബന്ധപ്പെട്ടാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നെടുമ്പാശേരി പൊലീസ് പറഞ്ഞു.
Home Good Reads യാത്രക്കാരനുണ്ടായ ആരോഗ്യപ്രശ്നം മൂലം കൊച്ചിയിൽ എമിറേറ്റ്സ് വിമാനം അടിയന്തര ലാൻഡിങ് നടത്തി
Latest Articles
‘വിരാട് കോലിയെ ഇതിഹാസമാക്കിയത് സാക്ഷാല്‍ എംഎസ് ധോണി’; സുനിൽ ഗവാസ്കർ
ആധുനിക കാലഘട്ടത്തിന്റെ ഇതിഹാസമാക്കി വിരാട് കോലിയെ മാറ്റുന്നതിൽ എംഎസ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്ന് സുനിൽ ഗവാസ്കർ. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള കോലിയല്ല ഇപ്പോഴത്തെ കോലി, അതിന്...
Popular News
പ്രവാസി മലയാളികള്‍ക്ക് സന്തോഷം; ദിവസേന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
മസ്കറ്റ്: പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഒരു വര്‍ഷത്തെ യാത്ര ദുരിതം അവസാനിക്കുന്നത്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ...
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം
തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം'...
ഗൾഫ് രാജ്യങ്ങൾക്കെല്ലാം കൂടി ഒറ്റ വിസ; ഈ വർഷം തന്നെ
ദുബായ്: ഷെങ്കൻ വിസ ഉപയോഗിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കായും ഏകീകൃത വിസ വരുന്നു. ഏറെ നാളായി ചർച്ചയിലുള്ള പുതിയ സമ്പ്രദായം ഈ വർഷം...
എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വിഭവ് കുമാര്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ ഔദ്യോഗിക...
സംസ്ഥാന മന്ത്രിസഭായോഗം: മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. രാവിലെ ഓൺലൈനായാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദർശനത്തിലായ മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.