ബിർമിംഗ്ഹാമിൽ സ്‌ഫോടനം: വീടുകൾ തകർന്നു

1

ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ വൻ സ്‌ഫോടനം. കിംഗ്‌സ്റ്റാൻഡിംഗ് ഏരിയയിലെ ഒരു വീട്ടിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. സമീപമുള്ള വീടുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

മരിച്ചവരുടെ എണ്ണവും പരുക്കിന്റെ തീവ്രതയും കണ്ടെത്താനായിട്ടില്ലെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് അടിയന്തര സേവനങ്ങൾ എത്തിച്ചതായും, ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം വീട് പൊട്ടിത്തെറിച്ച സ്ഥലത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഭാഗികമായി തകർന്ന വീടുകളും, വൻ തീ പിടിത്തവും വിഡിയോയിൽ കാണാം.