ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് 51,000 രൂപ നഷ്ടമായി

0

മുംബൈ: ലോക്ക് ഡൗൺ കാരണം മദ്യശാലകളടച്ചപ്പോൾ ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് 51,000 രൂപ നഷ്ടമായി. മുംബൈയ്ക്കടുത്ത് ഖാർഗറിൽ താമസിക്കുന്ന രാമചന്ദ്ര പാട്ടീലിനാണ് ഇത്രയും പണം നഷ്ടം വന്നത്. മദ്യം കിട്ടുമോ എന്ന് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ തട്ടിപ്പിനിരയായത്.

മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ മദ്യം വീട്ടിലെത്തിച്ചുതരുമെന്ന് ഉറപ്പുലഭിച്ചു. മദ്യത്തിന്റെ വിലയായ 1260 രൂപ ഓൺലൈനായി കൈമാറാൻ നിർദേശം ലഭിച്ചു. ബാങ്കിൽ നിന്നു ലഭിച്ച ഒ.ടി.പി. നമ്പർ മറുപുറത്തുള്ളയാൾക്ക് പാട്ടീൽ പറഞ്ഞുകൊടുക്കുകയുംചെയ്തു. അതോടെയാണ് 1260 രൂപയ്ക്കുപകരം അക്കൗണ്ടിൽനിന്ന് 51,000 രൂപ നഷ്ടമായത്.