ഇങ്ങനെ അന്തം വിട്ട് നോക്കണ്ട...!; ഇത് ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷന്‍തന്നെ

ഇങ്ങനെ  അന്തം വിട്ട്  നോക്കണ്ട...!; ഇത് ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷന്‍തന്നെ
pjimage-3-2 (1)

ഈ  കെട്ടിട്ടം  കണ്ട്  ആരും അന്തംവിട്ട്  നോക്കണ്ട  ഇത് ഏതെങ്കിലും വൻകിട കോർപറേറ്റ്  കമ്പനിയുടെ പൂമുഖമൊന്നുമല്ല ലോക നിലവാരത്തില്‍ നിര്‍മിച്ച ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷനാണ്. ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ മണ്ഡോദി റെയില്‍വെ സ്‌റ്റേഷനാണ് ലോകോത്തരനിലവാരത്തിൽ ആരെയും  അമ്പരപ്പിക്കുന്ന  രീതിയിൽ  നിർമിച്ചിരിക്കുന്നത്.

കാഴ്ച്ചയിൽ മാത്രമല്ല യാത്രക്കാർക്കുവേണ്ടി  മറ്റനേകം  സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിശാലമായ കാത്തിരിപ്പുകേന്ദ്രത്തില്‍ ജലധാരയന്ത്രങ്ങള്‍, റിസര്‍വേഷന്‍ ഓഫീസ്, കഫറ്റേരിയ, ഫുഡ് കോര്‍ട്ട്, ശീതീകരിച്ച കാത്തിരിപ്പ് മുറി, വെട്ടിത്തിളങ്ങുന്ന സ്റ്റീലില്‍ നിര്‍മിച്ച കസേരകള്‍ അങ്ങനെ  ഉന്നത നിലവാരത്തിലുള്ള ഒട്ടനവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഈ സൗകര്യങ്ങളൊന്നും കൂടാതെ തന്നെ വളരെ സുന്ദരമായാണ് ഈ റെയില്‍വെ സ്റ്റേഷന്‍ പണി കഴിപ്പിച്ചിരിക്കുന്നത്. കൂടാതെ  പ്ലാറ്റ്ഫോമിന്റെ ഉള്‍ഭാഗം നിറയെ എല്‍ഇഡി ലൈറ്റുകളിട്ടുണ്ട്. പ്രകാശം പരത്തുന്നതെല്ലാം എല്‍ഇഡി ലൈറ്റുകളാണ്. എല്‍സിഡി ഡിസ്പ്ലെ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ വിമാനത്താവളം പോലെ തോന്നും ഈ റെയിൽവേ സ്റ്റേഷൻ കണ്ടാൽ. കാശിയുടെ ശില്പകല പ്രതിഫലിക്കുന്നതാണ് റെയില്‍വെ സ്റ്റേഷന്റെ പുറംഭാഗം.എട്ട് പ്ലാറ്റ്‌ഫോമുകളാണ് സ്‌റ്റേഷനിലുള്ളത്. എട്ട് തീവണ്ടികള്‍ ഇവിടെനിന്ന് സര്‍വീസ് ആരംഭിക്കുന്നുമുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം