കാമുകിയും, കാമുകനുമായി തബുവും ഇഷാനും; എ സ്യൂട്ടബിൾ ബോയ് ഫസ്റ്റ്ലുക്ക്

0

തബു, ഇഷാൻ ഖട്ടെർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര നായര്‍ ഒരുക്കുന്ന ടിവി സീരിസ് ‘എ സ്യൂട്ടബിൾ ബോയ്’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. കാമസൂത്ര, ദ നേംസേക്ക്, സലാം ബോംബെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മീരാ നായര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ടിവി സീരീസാണ് എ സ്യൂട്ടബിള്‍ ബോയ്.

വിക്രം സേത് ഇതേപേരിൽ എഴുതിയ നോവലിന്‍റെ ടിവി അഡാപ്റ്റേഷനാണ് ഈ സീരിസ്. സ്വാതന്ത്ര്യത്തിന് മുൻപുള്ള നാല് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രണയ ജോഡികളായാണ് ഇഷാനും തബുവും എത്തുന്നത്. മാൻ കപൂർ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും എത്തുന്നു.

View this post on Instagram

First look #ASuitableBoy @bbcone #MiraNair

A post shared by Tabu (@tabutiful) on

ബിബിസി വൺ ആണ് ചിത്രം നിർമിക്കുന്നത്. തന്യ മണിക്‌തല, രസിക ദുഗൽ, ഷഹന ഗോസ്വാമി, നമിത ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആറ് ഭാഗങ്ങളായാകും ചിത്രം എത്തുക. മഹേഷ് കപൂര്‍ എന്ന രാഷ്ട്രീയ നേതാവിന്റെ മകനാണ് മാന്‍ കപൂര്‍. മഹേഷ് കപൂറായി രാം കപൂറാണ് വേഷമിടുന്നത്.