ആധാർ–പാൻ ബന്ധിപ്പിക്കൽ മാർച്ച് 31 വരെ

0

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2020 മാർച്ച് 31 വരെ നീട്ടി. ഇന്നായിരുന്നു അവസാന തീയതി. പ്രത്യക്ഷനികുതി വകുപ്പ് ഇത് എട്ടാം തവണയാണ് തീയതി നീട്ടുന്നത്. മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. ആദായനികുതി സമർപ്പിക്കുന്നതിനും പുതിയ പാൻ അനുവദിക്കുന്നതിനും ആധാർ നിർബന്ധമാക്കിയത് കഴിഞ്ഞവർഷം സുപ്രീംകോടതി ശരിവച്ചിരുന്നു.