‘ആദി’യായി പ്രണവ് മോഹന്‍ലാല്‍ എത്തുന്നു; മോഷന്‍ പോസ്റ്റര്‍ കാണാം

0

മലയാളികള്‍ കാത്തിരുന്ന ആ ദിനം ഇനിയധികം വൈകില്ല.  പ്രണവ് മോഹന്‍ലാലിനെ ഇനി ഉടന്‍ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാം. ജിത്തു ജോസഫ്‌ ഒരുക്കുന്ന ആദി എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി നായകനായി എത്തുന്നത്.

തിരുവനന്തപുരത്ത് മോഹന്‍ലാലിന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു ആദിയായി താരപുത്രന്‍ എത്തുമെന്ന പ്രഖ്യാപനം. ചില കള്ളങ്ങള്‍ മാരകമായിരിക്കും എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍.  ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷന്‍ പോസ്റ്ററും ഇതിനൊപ്പം പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്.