മികച്ച നടനായി തിരഞ്ഞെടുത്ത അക്ഷയ് കുമാറിന് അരലക്ഷം രൂപ സമ്മാനം ലഭിക്കുമ്പോള്‍ മോഹന്‍ലാലിന് ലഭിക്കുന്നത് രണ്ട് ലക്ഷം

0

മികച്ച നടനുള്ള ദേശീയ പുരക്‌സകാരം നേടിയ അക്ഷയ് കുമാറിന് ലഭിക്കുന്നത് അമ്പതിനായിരം രൂപ. എന്നാല്‍ പ്രത്യേക പരാമര്‍ശം ലഭിച്ച മോഹന്‍ലാലിന് ലഭിക്കുന്നത് രണ്ട് ലക്ഷം രൂപ.. മികച്ച നടിക്കും നടന് നല്‍കുന്ന അതേ തുകയും രജതകമലവും തന്നെയാണ് ലഭിക്കുന്നത്.

അതേസമയം മികച്ച സംവിധായകനായ രാജേഷ് മപുസ്‌കറിന് രണ്ടരലക്ഷം രൂപയും സ്വര്‍ണ കമലവുമാണ് ലഭിക്കുന്നത്.ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അവാര്‍ഡ് തുകയുടെ വിശദാംശങ്ങള്‍ ഉള്ളത് . റസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുരസ്‌കാരം ലഭിച്ചത്. അക്ഷയ് കുമാറിന്റെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. പുലിമുരുകന്‍, ജനത ഗ്യാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ പ്രകടത്തിനാണ് മോഹന്‍ലാലിന് പുരക്‌സാരം ലഭിച്ചത്.

വെന്റിലേറ്റര്‍ എന്ന മറാത്തി ചിത്രത്തിലൂടെ മികച്ച സംവിധായകനായ രാജേഷ് മപുസ്‌കറിന് രണ്ടര ലക്ഷം രൂപയും സ്വര്‍ണ കമലവും ലഭിക്കും. മികച്ച സഹനടന്‍, സഹനടി, ഗാനരചയിതാവ്, കോറിയോഗ്രാഫി തുടങ്ങിയ മറ്റ് പുരസ്‌കാരങ്ങള്‍ക്ക് അമ്പതിനായിരം രൂപ വീതമാണ് ലഭിക്കുന്നത്.