മനോഹരം ‘ആമി’യുടെ ട്രെയിലര്‍

1

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആമി’യുടെ ട്രെയിലര്‍ ഇറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് പ്രിയ എഴുത്തുകാരിയെ അവതരിപ്പിക്കുന്നത്.

മുരളി ഗോപി, അനൂപ് മേനോന്‍, രഞ്ജി പണിക്കര്‍, ടോവിനോ തോമസ്, കെപിഎസി ലളിത എന്നിവരാണ് മറ്റു താരങ്ങള്‍. റഫേല്‍ തോമസ് പോഴോലിപറമ്പില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.