നീ​ർ​മാ​ത​ള​ച്ചു​വ​ട്ടി​ൽ വീണ്ടും ആമിയായി മഞ്ജൂ എത്തി; ‘ആമി’യുടെ ചിത്രീകരണം തുടങ്ങി

0

ഇത് ഞങ്ങളുടെ ആമി തന്നെ ,  രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും നാ​ല​പ്പാ​ട്ട് ത​റ​വാ​ട്ടി​ലെ പ​ഴ​യ ക​മ​ല​യെ ഓ​ർ​മി​പ്പി​ച്ച് മ​ഞ്ജു​വാ​ര്യ​രെ​ത്തി​യ​പ്പോ​ൾ മാ​ധ​വി​ക്കു​ട്ടി​യു​ടെ മ​ക​നും സ​ഹോ​ദ​രി​യു​മൊ​ക്കെ വി​സ്മ​യ​ത്തോ​ടെ​യാ​ണ് മ​ഞ്ജു​വി​നെ നോ​ക്കി അറിയാതെ പറഞ്ഞു പോയി .അത് സത്യം ആയിരുന്നു .കാരണം ഇത് മഞ്ജൂ ആണെന്ന് ഇന്നലെ ആരും പറഞ്ഞില്ല .അടിമുടി മാധവികുട്ടി ആയി തന്നെയാണ് മഞ്ജൂ ഇന്നലെ നാ​ല​പ്പാ​ട്ട് ത​റ​വാ​ട്ടില്‍ എത്തിയത് .ആമിയാകാൻ ശരീരഭാരം വർധിപ്പിച്ച മഞ്ജു ചുവന്ന പട്ടു സാരിയും അഴിഞ്ഞകേശഭാരവും ആയാണ് ഇന്നലെ സെറ്റില്‍ വന്നത് .

കമലാ സുരയ്യയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന  ആമിയുടെ ചിത്രീകരണം പുന്നയൂര്‍ക്കുളത്ത് ഇന്നലെയാണ് ആരംഭിച്ചത് .നാലപ്പാട്ട് തറവാട്ട് മുറ്റത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ വെച്ചായിരുന്നു ആമിയുടെ സ്വിച്ച് ഓണ്‍ കര്‍മം നടന്നത്. മാധവിക്കുട്ടിയുടെ മക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തി.  മുരളിഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത്. പൃഥ്വിരാജും  പ്രധാന കഥാപാത്രമായെത്തും. മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ആമിയുടെ തിരക്കഥ ഒരുക്കിയതും കമല്‍ തന്നെയാണ്.

Image result for aami manju warrier

ആ​രും കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണി​തെ​ന്ന് നീ​ർ​മാ​ത​ളത്തി​ന്‍റെ ചു​വ​ട്ടി​ൽ നി​ന്ന് മ​ഞ്ജു​വാ​ര്യ​ർ പ​റ​ഞ്ഞു. ഇ​തെ​ന്‍റെ ഭാ​ഗ്യ​മെ​ന്നും മ​ഞ്ജു​വി​ന്‍റെ വാ​ക്കു​ക​ൾ.എ​ല്ലാ​വ​രും മ​ഞ്ജു ക​മ​ല​യാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്ന് പ​റ​യു​ന്ന​ത് കേ​ട്ട​പ്പോ​ൾ ത​ന്നെ വ​ല്ലാ​ത്ത സ​ന്തോ​ഷം തോ​ന്നു​ന്നു​വെ​ന്നും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല മു​ഹൂ​ർ​ത്ത​മാ​ണി​തെ​ന്നും സം​വി​ധാ​യ​ക​ൻ ക​മ​ൽ പ്ര​തി​ക​രി​ച്ചു.ക​ഥ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ക​മ​ൽ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും മാ​ധ​വി​ക്കു​ട്ടി​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും സ്പ​ർ​ശി​ക്കു​ന്ന​താ​യി​രി​ക്കും ആ​മി​യെ​ന്ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളു​ണ്ട്. വി​ദ്യാ​ബാ​ല​ൻ വേ​ണ്ടെ​ന്ന് വെ​ച്ച ആ​മി​യു​ടെ ടൈ​റ്റി​ൽ റോ​ൾ മ​ഞ്ജു​വാ​ര്യ​ർ സ്വീ​ക​രി​ച്ച​പ്പോ​ൾ സം​ശ​യി​ച്ച​വ​ർ​ക്കെ​ല്ലാം ഇ​പ്പോ​ൾ സം​ശ​യ​ങ്ങ​ൾ മാ​റി​യി​രി​ക്കു​ന്നു.കാരണം ആമി മഞ്ജുവിന്റെ കൈകളില്‍ ഭദ്രമാണ് …അത് എന്നും അങ്ങനെ തന്നെയാകും .