ആഷിഖ് അബു ചിത്രത്തിൽ നായകനായി ഷാരൂഖ് ഖാൻ

0

കിങ് ഖാനെ നായകനാക്കി സംവിധായകൻ ആഷിക് അബു ബോളിവുഡ് ചിത്രം ഒരുക്കുന്നു. ഇതുസംബന്ധിച്ച് ഷാരൂഖ് ഖാനുമായുള്ള ചർച്ചകൾ മുംബൈയിൽ പൂർത്തിയായി. ഷാരൂഖുമൊത്തുള്ള ചിത്രം ആഷിഖ് അബു ഫേസ്ബുക്കിൽ പങ്കുവച്ചു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്‌കരനാണ്.

ഷാരൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിർമിക്കുന്നത്. ഷാരൂഖിനൊപ്പമുള്ള ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടെന്നും 2020 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു. ചെറുക്കനും പെണ്ണും എന്ന ഹ്രസ്വ ചിത്രമാണ് ആഷിഖിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്.