ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ ഞാൻ പോകും’: അബർനദി

0

ആര്യയും സയേഷയും വിവാഹിതരാകുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. വിവാഹവാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അബർനദി. ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും വിവാഹത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അബര്‍നദി പറഞ്ഞു.

വിവാഹ വാര്‍ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്‍നദിയുടെ പ്രതികരണം. ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാൻ നടത്തിയ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്ന അബര്‍നദി. ഈ റിയാലിറ്റി ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആര്യ വാഗ്ദാനത്തില്‍ നിന്ന് പിൻമാറിയിരുന്നു. താൻ ഒരാളെ തെരഞ്ഞെടുത്താൻ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നായിരുന്നു ആര്യ പറഞ്ഞത്. റിയാലിറ്റി ഷോയില്‍ ഏറ്റവും പിന്തുണ ലഭിച്ചത് അബര്‍നദിക്കായിക്കുന്നു. ഷോയില്‍ നിന്ന് പുറത്ത് പോയതിന് ശേഷവും താന്‍ ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു. മത്സരാര്‍ഥികളില്‍ ഏറ്റവും പ്രശസ്തി നേടിയ അബര്‍നദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.


ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ ഞാൻ പോകും. ഇഷ്‍ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഇനിയും അദ്ദേഹവുമായി ഇടപെടാൻ എനിക്ക് താല്‍പര്യമില്ല. അദ്ദേഹവുമായി സിനിമയും ചെയ്യാനില്ല. മുമ്പായിരുന്നെങ്കില്‍ ചെയ്‍തേനെ- അബര്‍നദി പറയുന്നു.


‘ഇല്ല, ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സായിഷയ്ക്കും നല്ലത് വരട്ടെ’- അബര്‍നദി പറഞ്ഞു.