മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കീപ്പെന്നോ, കാമുകിയെന്നോ വിളിക്കാം…; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്‌’, പ്രണയം തുറന്നു പറഞ്ഞ് അഭയ ഹിരണ്മയി

0

സംഗീത സംവിധായകൻ ഗോപിസുന്ദറുമായുള്ള പ്രണയവിവാദങ്ങൾക്ക് വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. ഈ പ്രണയദിനത്തിൽ ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

അഭയ ഹിരണ്മയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2008 മുതല്‍ 2019 ഞങ്ങള്‍ ഒരുപാട് തവണ വേദികളില്‍ ഒരുമിച്ച് വന്നപ്പോള്‍ പോലും ഞാന്‍ എന്റെ ബന്ധത്തെ കുറിച്ച് തുറന്നുപറയാന്‍ ശ്രമിച്ചിട്ടില്ല. അതെ, കല്യാണം കഴിഞ്ഞ ഒരാളുമായി ഞാന്‍ ബന്ധത്തിലാണ് (നിയപരമായി കല്യാണത്തില്‍ അകപ്പെട്ട ഒരാളുമായി) കഴിഞ്ഞ 8 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു.
അതെ, ഞാന്‍ ആരേയും മുമ്പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. അതെ, ശാശീരിക വലിപ്പത്തില്‍ അയാള്‍ വലിയ ആണാണ്. അതിനുമുന്നില്‍ ഞാന്‍ വളരെ ചെറുതും. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. എന്നിരുന്നാലും സന്തോഷമായി ജീവിച്ചുപോരുന്നു. ഞങ്ങളുടേതായ നിമിഷങ്ങളില്‍ ജീവിക്കുന്നു. ഇനി, മഞ്ഞചാനലുകള്‍ക്കും പത്രക്കാര്‍ക്കും വേണമെങ്കില്‍ എന്നെ കീപ്പ്, കാമുകി, എന്നോ കുലസ്ത്രീകള്‍ക്ക് എന്നെ കുടുംബം കലക്കി എന്നോ എന്തുവേണെമെങ്കിലും വിളിക്കാം. ഞാന്‍ ഓടിയോടി ക്ഷീണിച്ചു. ഇനി ഭയപ്പെടാന്‍ വയ്യ. വിധിയെഴുത്തിനായി എന്റെയും ഗോപീ സുന്ദറിന്റെയും പേജ് തുറന്നുവയ്ക്കുന്നു. നിങ്ങളുടെ പൊങ്കാല കാണട്ടെ അല്‌ളെങ്കില്‍ എന്റെ ആറ്റുകാല്‍ പൊങ്കാല ആയിരിക്കും നല്ലത്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.

കടലല മണക്കണ കോയിക്കോട് എന്ന ഹിറ്റ് ഗാനം പാടിയ ഗായികയാണ് അഭയ ഹിരണ്മയി.കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ ഗോപീ സുന്ദറിനും, ഹിരണ്മയിക്കും നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു. നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യ പ്രിയയും രംഗത്ത് വന്നിരുന്നു. 9 years of togetherness എന്ന അടിക്കുറിപ്പോടെ ഗോപീ സുധർ പങ്കുവെച്ച ചിത്രത്തിന് ചിലരെ ഇത്രയും വര്‍ഷം കൂടെ നിര്‍ത്തിയതിന് അഭിനന്ദനങ്ങള്‍…’ എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്.