സ്വീകരിക്കാൻ ഒരുങ്ങി വാഗാ അതിർത്തി... അഭിനന്ദൻ മൂന്നു മണിയോടെ ഇന്ത്യയിലെത്തും

സ്വീകരിക്കാൻ ഒരുങ്ങി വാഗാ അതിർത്തി... അഭിനന്ദൻ മൂന്നു മണിയോടെ ഇന്ത്യയിലെത്തും
pakistan_1551357017-1000x515

ശത്രുരാജ്യത്തിനുമുന്നിൽ  പതറാതെ നെഞ്ചുവിരിച്ച് നിന്ന് ചോദ്യശരങ്ങളെ  നേരിട്ട ഇന്ത്യയുടെ ചുണക്കുട്ടി വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇരുകൈകളും നീട്ടി സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് വാഗാ അതിർത്തി വഴി ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ അദ്ദേഹം വാഗാ അതിർത്തിയിലെത്തുമെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സൈനിക വിമാനത്തിൽ റാവൽപിണ്ടിയിൽനിന്ന് ലഹോറിലും അവിടെനിന്ന് റോഡ് മാർഗം വാഗാ അതിർത്തിയിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അതിനുശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള്‍ റെഡ്‌ക്രോസ്സ് നടത്തും.

അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാര്‍ അമൃത്സറിലെത്തി കഴിഞ്ഞു. വൻ സ്വീകരണമാണ് ജനങ്ങളും വിങ് കമാൻഡറിന്നായി വാഗാ അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസം നീണ്ട സംഘർഷാവസ്ഥയെക്ക്  ശേഷമാണ് പാകിസ്ഥാൻ അഭിനന്ദനെ വിട്ടയക്കുന്നത്. 'സമാധാനത്തിന്റെ സന്ദേശ'മെന്ന നിലയില്‍ വര്‍ത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം