അഭിഷേക് ബച്ചൻ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആണെന്ന് അറിയാമോ?

0

നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം അഭിക്ഷേക് ബച്ചന്‍ വേള്‍ഡ് റെക്കോര്‍ഡ് ഓഫ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന്. അധികമാര്‍ക്കും ആ സത്യം അറിയില്ല എന്നതാണ് വാസ്തവം .സിനിമയുടെ കാര്യത്തില്‍ അച്ഛന്‍ അമിതാബ് ബച്ചനും ഭാര്യ ഐശ്വര്യയ്ക്കും ഒന്നും അടുത്തു എത്താന്‍ കഴിഞ്ഞില്ലെങ്കിലും അഭിഷേക് ഒരു വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ആണ് .

12 മണിക്കൂറിന് ഉള്ളിൽ ഏറ്റവും കൂടുതൽ പബ്ലിക്ക് അപ്പിയറൻസ് നടത്തിയതിനാണ് അഭിഷേക് ബച്ചനെ തേടി ഈ അംഗീകാരം എത്തിയത്.സോനം കപൂറുമൊന്നിച്ച ‘ഡല്‍ഹി 6’ നു വേണ്ടി ഏഴു നഗരങ്ങളില്‍ സഞ്ചരിച്ച്, പബ്ലിക് അപ്പിയറന്‍സ് നടത്തിയാണ് അഭിഷേക് റെക്കോഡ് സ്വന്തമാക്കിയത്. 12 മണിക്കൂറൂകൊണ്ടാണ് താരം ഏഴ് നഗരങ്ങള്‍ സഞ്ചരിച്ച് റെക്കേര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്.

ഏറ്റവും അധികം നഗരങ്ങളില്‍ സിനിമയുടെ പ്രമോഷനു വേണ്ടി സഞ്ചരിച്ച റെക്കോഡ് ആദ്യം സ്ഥാപിച്ചത് ഹോളിവുഡ് താരം വില്‍ സ്മിത്തായിരുന്നു. 2004 ല്‍ ഐ,റോബോട്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി 2 മണിക്കൂര്‍ പൊതു പരിപാടിയില്‍ പങ്കെടുത്ത് റെക്കോര്‍ഡിട്ട ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിനെ പിന്‍തള്ളിയാണ് അഭിഷേക് പുതിയ റെക്കോര്‍ഡ് ഇട്ടത്. 2009 ൽ ഇറങ്ങിയ ഈ ചിത്രത്തിന് വേണ്ടി താരം സഞ്ചരിച്ചത് 1,800 കി.മി. നോയിഡ, ഫരീദാബാദ്, ഡൽഹി, മുംബൈ തുടങ്ങി നിരവധി നഗരങ്ങളിൽ കാറിലും പ്രൈവറ്റ് ജെറ്റിലുമായി സഞ്ചരിച്ചാണ് താരം തന്റെ സിനിമ പ്രമോട്ട് ചെയ്തത്.