അബുദാബിയില്‍ കുറഞ്ഞ ശമ്പളക്കാര്‍ക്ക് 177 ദിര്‍ഹം വാടകക്ക് ഉയര്‍ന്ന നിലവാരമുള്ള വില്ലകള്‍; തീരുമാനം ഇങ്ങനെ

0

കുറഞ്ഞശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള വീടുകള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാന്‍ അബുദാബിയില്‍ തീരുമാനം. അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുനിസിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്. വില്ലകളില്‍ നിയമവിരുദ്ധമായി മറ്റുള്ളവര്‍ക്ക് താമസിക്കാന്‍ അവസരം നല്‍കുന്നത് തടയാനാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ വ്യവസായ ഡെവലപ്പര്‍മാര്‍ക്ക് ഈ സംരംഭത്തില്‍ നിക്ഷേപത്തിനുള്ള അവസരം ഉണ്ടാകും.

കുറഞ്ഞവരുമാനം ഉള്ളവര്‍ക്കായി 177 ദിര്‍ഹം മുതല്‍ 1,563 ദിര്‍ഹം വരെ വാടകയ്ക്കാണ് വീടുകള്‍ ലഭ്യമാക്കുന്നത്. സമുദായത്തിലെ എല്ലാ ആളുകള്‍ക്കും മാന്യവും സ്ഥിരതയുള്ളതുമായ ജീവിതമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിന് അബുദാബി ഗവണ്‍മെന്റിന്റെ സഹായത്തോടെയാണ് ഇത്തരമൊരു നീക്കം. 4000 മുതല്‍ 6000 ദിര്‍ഹം വരെ ശമ്ബളമുള്ളവര്‍ക്ക് 1400 മുതല്‍ 2100 വരെയും, 48000 മുതല്‍ 72000 ദിര്‍ഹം വരെ ശമ്ബളമുള്ളവര്‍ക്ക് 16800 മുതല്‍ 25000 ദിര്‍ഹം എന്നിങ്ങനെയായിരിക്കും വാടക ഈടാക്കുക.