മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായി; 15 പൊലീസ് വാഹനങ്ങളില്‍ അബുദാബി പോലീസിന്റെ സാഹസികരക്ഷാപ്രവര്‍ത്തനം

2

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ ക്രൂയിസ് കണ്‍ട്രോള്‍ തകരാറിലായി വേഗത കുറയ്ക്കാതെ കഴിയാതെ വന്ന  കാറിനെ അതിസാഹസികമായി രക്ഷിച്ച് അബുദാബി പൊലീസ്. 

വേഗത കുറയ്ക്കാതെ കഴിയാതെ വന്നപ്പോഴാണ് ഡ്രൈവര്‍ പൊലീസിന്റെ സഹായം തേടിയത്. 15 പൊലീസ് വാഹനങ്ങള്‍ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആര്‍ക്കും പരിക്കില്ലാതെ കാറിനെ അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കി.

അബുദാബി-അല്‍ഐന്‍ റോഡിലായിരുന്നു സംഭവം. വാഹനത്തിന്റെ വേഗത ഒരേതരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് 130 കിലോമീറ്റര്‍ വേഗത്തിലാണ് അല്‍ഐന്‍ സ്വദേശിയായ ഡ്രൈവര്‍ വാഹനം ഓടിച്ചിരുന്നത്. എന്നാല്‍ വേഗത കുറയ്ക്കാന്‍ നോക്കിയപ്പോഴാണ് ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവിയുടെ ബ്രേക്ക് തകരാറിലായെന്ന് തിരിച്ചറിഞ്ഞത്. താന്‍ അപ്പോള്‍ തന്നെ മരണം ഉറപ്പിച്ചെന്നായിരുന്നു ഡ്രൈവര്‍ പിന്നീട് പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഗിയര്‍ ന്യുട്രലിലേക്ക് മാറ്റിയിട്ടും വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല.

അന്ധാളിച്ചുപോയ ഡ്രൈവര്‍ അബുദാബി പൊലീസിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സ്റ്റെന്ററുമായി 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടു. ഡ്രൈവറുടെ പരിഭ്രമം മാറ്റി അദ്ദേഹത്തെ മാനസികമായ തയ്യാറാക്കുന്നതിനാണ് തങ്ങള്‍ ആദ്യം ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്നെ 15 പൊലീസ് പട്രോള്‍ കാറുകള്‍ സ്ഥലത്തേക്ക് കുതിച്ചു. പൊലീസ് പട്രോള്‍ വാഹനങ്ങളുടെ അകമ്പടിയില്‍ റോഡിന്റെ നടുവിലുള്ള ലൈനിലൂടെ വാഹനത്തെ ഹൈവേയില്‍ നിന്ന് പുറത്തെത്തിച്ചു. അല്‍ മഫ്‌റഖിലേക്ക് സുരക്ഷിതമായി എത്തിച്ച ശേഷമാണ് വാഹനം നിര്‍ത്താനുള്ള ശ്രമം തുടങ്ങിയത്.

മുന്നിലുള്ള റോഡില്‍ നിന്ന് മറ്റ് വാഹനങ്ങളെ നിയന്ത്രിച്ച ശേഷം ഒരു പൊലീസ് പട്രോള്‍ കാര്‍ നേരെ മുന്നിലെത്തിച്ചു. വേഗത സാവധാനം കുറച്ചു. ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു. വിവരമറിയിച്ചുകൊണ്ട് ഫോണ്‍ വിളി ലഭിച്ചപ്പോള്‍ തന്നെ പൂര്‍ണ്ണ സജ്ജരായി അബുദാബി പൊലീസ് സ്ഥലത്തെത്തിയെന്ന് പൊലീസ് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലീം അബ്ദുല്ല ബിന്‍ ബാറക് അല്‍ ദഹിരി അറിയിച്ചു.

View this post on Instagram

شرطة أبوظبي تنقذ شخصاً تعطل مثبت السرعة في مركبته . . أنقذت شرطة أبوظبي حياة شخص إثر تعطل مثبت السرعة في مركبته عند سرعة 130 كيلومتراً في الساعة، على طريق العين باتجاه مدينة أبوظبي، و فقدانه السيطرة عليها، على نحو شكل خطراً بالغاً على حياته، والآخرين، وقدمت له النصائح والإرشادات عبر الهاتف وتهدئته والتقليل من مخاوفه أثناء تنفيذ مهمة الإنقاذ التي انتهت بنجاح . ووصف السائق- (من المقيمين في مدينة العين) – اللحظات التي مر بها بالخوف والرعب لفترة زمنية زادت عن 50 دقيقة يوم الجمعة الماضي عندما واجه الموت، إثر تعطل مثبت سرعة سيارته الحديثة ذات الدفع الرباعي على سرعة 130 كيلومتراً في الساعة. وأوضح أنه لأول مرة يتعرض فيها لمثل هذه الحادثة، وحاول وضع ناقل السرعة على وضعية ( N )، واستخدام المكابح لكن دون جدوى، فأتصل على هاتف الطوارئ (999)بمركز القيادة والتحكم في إدارة العمليات بقطاع العمليات المركزية بشرطة أبوظبي. ورافقته الدوريات، قبل اتخاذ القرار بإيقاف المركبة عن طريق صدمها من الامام بإحدى دوريات الشرطة لتخفيف سرعتها وإيقافها، وتدخلت 15 دورية وسيارتي اسعاف لتعزيز السلامة، وشب حريق بسيط أسفل السيارة لحظة توقفها وعمل رجال المرور بسرعة على اخراجه من المركبة وإطفاء الحريق، وأجريت له الإسعافات الأولية من قبل طواقم الإسعاف . وأوضح العميد سالم بن براك الظاهري مدير إدارة مرور المناطق الخارجية في مديرية المرور والدوريات بشرطة أبوظبي أن شرطة أبوظبي وفور تلقي البلاغ طبقت خطة الطوارئ للتعامل في مثل هذه الحالات بالتنسيق مع إدارة العمليات ودوريات المرور وسيارات الإسعاف والإنقاذ، وقامت الدوريات بإفساح الطريق أمام المركبة لمنعها من الاصطدام بالمركبات الأخرى على الطريق والمحافظة على سلامة سائق المركبة وباقي مستخدمي الطريق ولم ينتج أي إصابات أو أضرار كبيرة، مؤكدا أن جهود دوريات الشرطة نجحت في ضمان سلامة السائق وعدم تعرضه للأذى نتيجة تطبيقه الإرشادات والتعليمات وتنفيذها بدقة متناهية ما أسهم في حل المشكلة وانقاذه . و عبر السائق في اتصال هاتفي مع برنامج استديو 1 بإذاعة أبوظبي عن تقديره لشرطة أبوظبي على سرعة الاستجابة بوصول الدوريات التي أخلت الطريق أمامه بإتجاه أبوظبي، على طول الطريق من العين إلى جسر المفرق . #الإمارات #أبوظبي #شرطة_أبوظبي #الإعلام_الأمني ‏#UAE #AbuDhabi #ADPolice  #security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on