ഹനാന് വീണ്ടും വാഹനാപകടത്തില്‍ പരിക്ക്

1

മീൻ വിൽപന നടത്തി ശ്രദ്ധേയയായ ഹനാനു വരാപ്പുഴ മാർക്കറ്റിൽനിന്നു മൽസ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോർ തലയിലിടിച്ചു പരുക്കേറ്റു.  ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കലൂർ ഭാഗത്തു മീൻ കച്ചവടം നടത്താൻ വരാപ്പുഴയിൽനിന്നു മൊത്തമായി മീൻ വാങ്ങി പെട്ടിയിലാക്കി വാഹനത്തിൽ കയറ്റുമ്പോഴാണ് അപകടമുണ്ടായത്.
വാഹനത്തിന്‍റെ പിന്‍ഭാഗത്തെ ഡോര്‍ വലിച്ച് അടയ്ക്കുന്നതിനിടെ ഡോര്‍ തലയ്ക്ക് അടിക്കുകയായിരുന്നു. 

സമീപത്തുള്ള മെഡിക്കല്‍ സെന്‍ററില്‍ പ്രാഥമിക ചികില്‍സ  നല്‍കിയെങ്കിലും വേദന കുറയാത്തതിനാല്‍ അംബുലന്‍സില്‍ ഇടപ്പള്ളി ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ മുതുകില്‍ ബെല്‍ട്ട് ഇട്ടാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.