രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികള്‍ മരിച്ചു

0

രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. . ദേശീയപാതയില്‍ രാമനാട്ടുകര ഫ്‌ളൈ ഓവറിന് താഴെവച്ചാണ് അപകടം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്.

തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. ജീപ്പില്‍ സാനിറ്റൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്. സ്റ്റോക്ക് എടുത്ത് മടങ്ങുകയായിരുന്നുവെന്ന് കരുതുന്നു.