നടൻ ഹേമന്ദ് മേനോന്റെ വിവാഹനിശ്ചയതിന്റെ ചിത്രങ്ങൾ വൈറലാവുന്നു

1

നടൻ ഹേമന്ദ് മേനോന്റെ വിവാഹ നിശ്ചയമ കഴിഞ്ഞു.നിലീന നായരാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെയാണ് ചിത്രങ്ങൾ വൈറലായത്.

ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല. എങ്കിലും അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ നിന്നോടു ഞാന്‍ചേര്‍ന്നിരിക്കും.’–ഹേമന്ദ് പറഞ്ഞു.

വിങ് ടുഗെതര്‍, ഡോക്ടര്‍ ലവ്, ചട്ടക്കാരി, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ ഹേമന്തിന്റെ പുതിയ ചിത്രം തെങ്കാശിക്കാറ്റാണ്.