60 ലക്ഷം രൂപയുടെ ലെക്‌സസ്‌ ഇഎസ് 300 എച്ച് ഹൈബ്രിഡ് കാര്‍ സ്വന്തമാക്കി ഈ പ്രിയതാരം

0

സ്വന്തം അഭിനയമികവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് സൗബിന്‍ ഷാഹിര്‍.
കടുത്ത വാഹനപ്രേമി കൂടിയായ സൗബിന്‍ ടൊയോട്ടയുടെ ആഡംബര വാഹനവിഭാഗത്തിൽപെട്ട ലെക്‌സസ് ഇഎസ് 300 എച്ച് എന്ന സെഡാന്‍ സ്വന്തമാക്കിയിരിക്കയാണ്.

മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വാഹനം സ്വന്തമാക്കിയിരുന്നു. 60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഇഎസ് 300 എച്ച് എന്ന ഹൈബ്രിഡ് സെഡാന്‍ കൊച്ചിയിലെ ലെക്‌സസ് ഷോറൂമിലെത്തിയാണ് സൗബിന്‍ സ്വന്തമാക്കിയത്. മൂന്ന് മാസം മുൻപ് ബുക്ക് ചെയ്ത വാഹനമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ഡെലിവറി.

2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 215 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 8.9 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനമാണിത്. കരുത്തിനും ആഡംബരത്തിലുമൊപ്പം മികച്ച ഡിസൈന്‍ ശൈലിയിലും ഒരുങ്ങിയിരിക്കുന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.