നടൻ ചെമ്പൻ വിനോദ് വിവാഹിതനായി

0

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവാ​ഹവാർത്ത പുറത്തുവിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു. വിവാഹ വാർത്തയ്ക്ക് പിന്നാലെ ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളറിയിച്ച് രം​ഗത്തെത്തിയത്.

View this post on Instagram

JUST MARRIED 🎉🎉🎉🎉.

A post shared by Chemban Vinod Jose (@chembanvinod) on

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. 2018 ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്‍റെ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ വിനോദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.