ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു

0

നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. സംസ്കാരം നവംബർ 13ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വച്ച് നടക്കും. ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.

2010-ൽ നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് അഭിനയരംഗത്തെത്തുന്നത്. ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 2017ൽ അങ്കമാലി ഡയറീസിലൂടെ തിരക്കഥാരംഗത്തും ചുവടുവച്ചു. 2018ൽ ഗോലിസോഡ 2വിലൂടെ തമിഴിലും അഭിനയത്തിൽ അരങ്ങേറ്റം നടത്തി.