സീരിയല്‍ താരം ദീപന്‍ മുരളിയ്ക്ക് കുഞ്ഞു പിറന്നു

0

സീരിയല്‍ താരം ദീപന്‍ മുരളിയ്ക്ക് കുഞ്ഞു പിറന്നു. ജൂലൈ 22 നാണു ദീപൻ മുരളിക്ക് കുഞ്ഞു പിറന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുഞ്ഞു പിറന്ന വിവരം ദീപൻ ആരാധകരെ അറിയിച്ചത്. മരിച്ചു പോയ അമ്മയുടെ സാന്നിധ്യമാണ് മകളിലൂടെ അറിഞ്ഞതെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മേധസ്വി ദീപന്‍ എന്നാണ് കുഞ്ഞിന്റെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി എന്നും തന്റെ അമ്മയുടെ പേര് സരസ്വതി എന്നാണെന്നും ദീപന്‍ വ്യക്തമാക്കി. ഭാര്യയും കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും ദീപൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ദീപനും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തി. താൻ ഒരു അച്ഛനാകാൻ പോകുന്ന വിവരവും ഭാര്യ മായയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ ദീപൻ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.