യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി

0

യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശി ആന്‍മരിയ ആണ് വധു. എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം.

മലയാളത്തിലെ മുന്‍നിര നടന്മാരായ നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ ധീരജിന്റെ കസിന്‍ സഹോദരന്മാരാണ്. ടൊവിനോ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുത്തു. നിവിന്‍ പോളിയുടെ ഭാര്യ വിവാഹത്തിനെത്തിയിരുന്നെങ്കിലും നിവിന് തിരക്കുകള്‍ മൂലം എത്താന്‍ സാധിച്ചില്ല.

എട്ട് വര്‍ഷത്തിന് മുന്‍പ് പരിചയപ്പെട്ട ഞങ്ങള്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. ഒടുവില്‍ അത് വളരെ സ്‌പെഷ്യലായി. ആ സ്‌പെഷ്യല്‍ ബന്ധം ഈ നിമിഷം വരെ ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. ഇതൊരു സാധാരണ വിവാഹമല്ല. വീട്ടുകാരും സുഹൃത്തുക്കളും കസിന്‍സുമാണ് ഈ വിവാഹം സാധ്യമാക്കിയത്. വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇക്കഴിഞ്ഞ 18നാണ് വിവാഹം നടന്നത്.