ഷൂട്ടിങ്ങിനിടെ നടന്‍ കുഴഞ്ഞ് വീണ് മരിച്ചു

0

കൊച്ചി: കൊച്ചിൻ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ നടനും ‍ഡബ്ബിങ് ആർടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കൽ (44) മരിച്ചു. മാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് കുണ്ടന്നൂര്‍ ബണ്ട് റോഡില്‍ ഞായറാഴ്ച്ച നടത്തിയ ചിത്രീകരണത്തിനിടയാണ് സംഭവം.

വിദേശിയുടെ വേഷത്തില്‍ അഭിനയിക്കുന്നതിനിടെ നാക്ക് ഉണങ്ങിയെന്നും കുറച്ച് വെള്ളം വേണമെന്നും കൂടെയുണ്ടായിരുന്ന വീഡിയോഗ്രാഫര്‍ സുജിത്തിനോട് ആവശ്യപ്പെട്ടു. വെള്ളം കൊടുത്തയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് രംഗം ചിത്രീകരിച്ചു കൊണ്ടിരുന്ന സുജിത്ത് പറഞ്ഞു.

ഉടന്‍ വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്.

ജെ.എസ്.ഡബ്ല്യു സിമന്റ്‌സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സി.എസ്.എസ്. സംസ്ഥാന സമിതി അംഗമായിരുന്നു. പിതാവ് : ചക്കാലയ്ക്കല്‍ സി.പി. ജോസഫ്, മാതാവ് : പരേതയായ റീത്ത. ഭാര്യ : ജാന്‍സി. മകള്‍: ടാനിയ. ശവസംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മരട് മൂത്തേടം പള്ളി സെമിത്തേരിയില്‍