കിടിലൻ ലുക്കിൽ മമ്മൂട്ടി; നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ എന്ന് ആരാധകർ

0

സോഷ്യൽ മീഡിയയിൽ തരംഗമായി വീണ്ടും മഹാനടൻ മമ്മൂട്ടി. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ വെള്ള വസ്ത്രം ധരിച്ച് കണ്ണട വച്ചിരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഇൻസ്റാഗ്രാമിലൂടെയാണ്ഭീ താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഭീഷ്മപർവ്വത്തിലെ മൈക്കിളപ്പനെ ധ്വനിപ്പിക്കുന്നുമുണ്ട് ചിത്രം. ‘ടേക്കിം​ഗ് ദ ബാക്ക് സീറ്റ്’ എന്നാണ് ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും സിനിമാസ്വാദകരും രം​ഗത്തെത്തി. ഇതിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ഉണ്ട്.

“നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ.. ഇപ്പോഴും ഓർമ്മയൊക്ക ഉണ്ടോ?? മമ്മൂക്ക… ഇതൊക്കെ കണ്ടാൽ പിന്നെ ലൈക്‌ അടിക്കാതെ… രാജകീയം, ഈ വർഷം സെപ്റ്റംബർ 7..72 വയസ് തികയുകയാണ്.. യാറാലെ ഇതൊക്കെ, 90 വയസായാൽ ഇതിലും ചെറുപ്പമാകും മമ്മൂക്ക. ഇത് വേറെ ലെവലാ.., നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ….ഞങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണം”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, ഏജന്‍റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഏജന്റ് അഖില്‍ അക്കിനേനിയാണ് നായകന്‍. മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു.