ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയല്ല; ഞാന്‍ തയ്യല്‍ക്കാരിയുടെ മകള്‍; വൈറൽ

0

മലയാളസിനിമയിലെ യുവനടിമാരിൽ നമുക്കേറെ സുപരിചിതമായ മുഖമാണ് മറീന മൈക്കിൾ കുരിശിങ്കല്‍. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത മറീനയ്ക്ക് എപ്പോഴും തന്റേടിയായ ഒരു പെൺകുട്ടിയുടെ ഇമേജ് ആണ് ആരാധകർക്കിടയിൽ.

തന്റെ കരുത്തിനും വളര്‍ച്ചയ്ക്കും പിന്നില്‍ തന്റെ അമ്മയാണെന്നും, താൻ ഒരു തയ്യൽ കാരിയുടെ മകളാണെന്നും പറഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ കൈയ്യടി വാങ്ങിയിരിക്കുകയാണ് മെറീനയിപ്പോള്‍. മാതൃദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലാണ് മറീനയുടെ തുറന്നു പറച്ചിൽ! അമ്മയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

അമ്മയുടെ പുതിയ തയ്യൽക്കട തുടങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. ‘എനിക്ക് പണി കുറഞ്ഞപ്പോൾ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യൽക്കട തുറക്കാൻ പോവുകയാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം,’ആ കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ് സ്വന്തം മകളെ വളര്‍ത്താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെയാണ് സൂചിപ്പിക്കുന്നത്.രാത്രി ഉറക്കമിളച്ച് ഇരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയ്ച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനമാണത് അത്. ഞാന്‍ വലിയ കുടുംബത്തില്‍ നിന്നുള്ള തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല. തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ’- മറീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.