പൃഥ്വിരാജിന് ഗോള്‍ഡന്‍ വിസ

0

ദുബായ്: നടന്‍ പൃഥ്വിരാജ് യു.എ.ഇ.യുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ദുബായ് താമസ കുടിയേറ്റവകുപ്പ് ആസ്ഥാനത്ത് നടന്ന ലളിതമായ പരിപാടിയിലാണ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.

നേരത്തേ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവര്‍ മലയാള സിനിമയില്‍നിന്ന് യു.എ.ഇ. ഗോള്‍ഡന്‍ വിസ നേടിയിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യു.എ.ഇ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.