കാൻസറിനോട് പൊരുതി: ഒടുവിൽ കുടലിന്റെ ഒരുഭാഗം മുറിച്ചു മാറ്റി; വെളിപ്പെടുത്തി നടൻ സുധീർ

0

കാൻസർ ബാധിതനായെന്നും സർജറി കഴിഞ്ഞ് വീണ്ടുംകാൻസറിനെ തോൽപിച്ച് ജീവിതത്തിൽ തിരികെ എത്തിയ സന്തോഷം പങ്കുവച്ച് നടൻ സുധീർ. വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുന്നുവെന്നും നടൻ വെളിപ്പെടുത്തി. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയെ കുറിച്ച് താരംതന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ജനുവരി 11നായിരുന്നു ആദ്യ സർജറി. കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. ല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ചിത്രീകരണത്തിൽ ജോയിൻ ചെയ്തുവെന്നും താരം കുറിച്ചു. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് സുധീർ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.

തുടരെ കഴിച്ച ഏതോ ആഹാരം cancer ന്റെ രൂപത്തിൽ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ doctorഉം ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന്

surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു. chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ Shootൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, director മനു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം… ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ.