മൂന്ന് വയസിൽ പീഡനത്തിനിരയായി’; വെളിപ്പെടുത്തലുമായി പ്രമുഖ നടി

0

മൂന്ന് വയസുള്ളപ്പോൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ച് പറയുന്നതിനിടെയാണ് ചെറിയ പ്രായത്തിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

”ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ അത് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്തൊക്കെയോ കാരണംകൊണ്ട് മറ്റൊരാള്‍ക്കായി എനിക്ക് ജോലി നഷ്ടപ്പെട്ടു. സിനിമ മേഖലയില്‍ മാത്രമല്ല ലിംഗവിവേചനം നിലനില്‍ക്കുന്നത്.

നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഇവിടെയുണ്ട്. അഞ്ച് വയസുള്ളപ്പോഴാണ് താൻ പിഡീപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ ഫാത്തിമ സന, അത് തിരുത്തി മൂന്ന് വയസുള്ളപ്പോഴാണ് ലൈംഗികാതിക്രമത്തിനിരയായതെന്ന് വ്യക്തമാക്കി.
ലിംഗവിവേചനം സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ വേരോടിയിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കും. സ്ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം വിവേചനത്തിനെതിരെ പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാത്തിമ സന പറഞ്ഞു.

സിനിമയിലേക്ക് എത്തുന്നതിന് മുൻപുണ്ടായ അനുഭവത്തെ കുറിച്ചും ഫാത്തിമ മനസ് തുറന്നു. കാണാൻ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാൽ സിനിമ നടിയാവാൻ സാധ്യതയില്ലെന്ന് ചിലർ പറഞ്ഞതായി ഫാത്തിമ സന തുറന്നു പറഞ്ഞു.