വണ്ടര്‍ വുമണായി മഞ്ജുവാര്യര്‍: വൈറലായി ആരാധകന്റെ കമന്റ്

0

പുത്തന്‍ മേക്ക് ഓവറിലൂടെ തരംഗമായി മഞ്ജുവാര്യര്‍. മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഓരോ ചിത്രവും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. വണ്ടര്‍ വുമണായി എത്തിയിരിക്കുകയാണ് നടി. ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ കാണാം.

‘ബി യുവര്‍ വണ്ടര്‍ വുമണ്‍’ എന്ന തലക്കെട്ടില്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും അതിന് താഴെ വന്ന കമന്റുകളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന് താഴെ വന്ന കമന്റുകള്‍ക്ക് മഞ്ജു മറുപടിയും നല്‍കുന്നുണ്ട്.

ഹോളിവുഡ് സ്റ്റൈലിലുള്ള ഈ ചിത്രം ആരാധകരും താരങ്ങളും ഉള്‍പ്പെടെയുള്ളവർ കമന്‍റുമായി എത്തിയിട്ടുണ്ട്. അമ്പോ എന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസിന്‍റെ കമന്‍റ്. പൊളി എന്ന് കുഞ്ചാക്കോ ബോബനും ദൈവമേ ഇതെങ്ങനെയെന്ന് ദീപ്തി സതിയും അടിപൊളിയെന്ന് സൗബിനും അരേ വാ എന്ന് ഗായത്രി സുരേഷും ഉള്‍പ്പെടെ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. കില്ലിങ് ലുക്ക് എന്നാണ് നിരവധി ആരാധകർ കമന്‍റിട്ടിരിക്കുന്നത്. മനോരമ ഓൺലൈൻ കലണ്ടറിനായി അരുൺ മാത്യുവാണ് ചിത്രം പകർത്തിയിട്ടുള്ളത്.

ഇതില്‍ ഒരു ആരാധകന്റെ കമന്റാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇത്ര ഹെയ്‌റ്റേഴ്‌സ് ഉണ്ടെന്നോ എന്ന ആമുഖത്തോടെയാണ് മനോജ് മോഹന്‍ എന്ന പ്രൊഫൈലില്‍ നിന്ന് തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.

‘മാഡം, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്രയധികം ഹെയ്‌റ്റേഴ്‌സ് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? ഇരയോടൊപ്പം നിന്ന് വേട്ടക്കാരെ നിങ്ങള്‍
നിരുത്സാഹപ്പെടുത്തി. പകരം വിജയകരമായ രണ്ടാം ഇന്നിംഗ്സ് സൃഷ്ടിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു, മലയാള സിനിമാ വ്യവസായത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തരത്തില്‍ നിങ്ങള്‍ വളരുകയും ചെയ്തു. ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹാഫ് പാവാടയും ഷര്‍ട്ടും ധരിച്ചുള്ള മഞ്ജുവിന്‍റെ ചിത്രത്തിന് സോഷ്യൽമീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രായഭേദമെന്യേ ഏവരും ഈ ചിത്രം ആഘോഷമാക്കുകയുണ്ടായി.