നടി മിയയുടെ വിവാഹനിശ്ചയം; വീഡിയോ

0

നടി മിയയുടെ വിവാഹ നിശ്ചയ വിഡിയോ പുറത്തിറങ്ങി. സഹോദരി ജിനിയാണ് ക്യാമറയും എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്. ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ പ്രതിശ്രുത വരന്‍. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു.ജൂൺ 1ന് അശ്വിന്റെ വീട്ടിൽ വച്ചാണ് നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെപ്തംബറിലായിരിക്കും വിവാഹം.