നടി മൃദുല മുരളി വിവാഹിതയായി

0

നടി മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. പരസ്യരം​ഗത്ത് പ്രവർത്തിക്കുകയാണ് നിതിൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നടി രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചു. ഭാവന, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. ആഘോഷമായി നടന്ന ചടങ്ങിൽ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ എന്നിവരും പങ്കെടുത്തിരുന്നു.

റെഡ് ചില്ലീസ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല, ശിഖാമണി എന്നീ സിനിമകളില്‍ വേഷമിട്ടു. കൂടാതെ ബോളിവുഡ് ചിത്രം രാഗ്‌ദേശിലും അഭിനയിച്ചിട്ടുണ്ട്.