വിവാദങ്ങൾക്ക് വിട; പേർളി ഇനി ശ്രീനിഷിനു സ്വന്തം

1

മലയാളികളുടെ പ്രിയ താരം പേർളിമണിയുടെയും മലയാളം തമിഴ് സീരിയൽ നടനുമായി ശ്രീനിഷും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെ ചിത്രങ്ങൾ പേർളിയും ശ്രിനിഷുമാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്. മലയാളത്തിലെ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ യാണ് ഇരുവരും പ്രണയത്തിലായത്. ബിഗ് ബോസ് വേദിയിൽ വെച്ച് തന്നെയാണ് ഇവരുടെ വിവാഹക്കാര്യം പ്രേക്ഷക ലോകം അറിഞ്ഞത്. ഈ വിവരം വെളിപ്പെടുത്തിയതുമുതലേ ഇവരുടെ വിവാഹം ആകാംക്ഷയോടെയാണ് ആരാധകർ കണ്ടിരുന്നത്. ഈ അടുത്തകാലത്ത് സോഷ്യൽ മീഡിയയിലും കേരളക്കരയിലുമൊന്നാകെ ചർച്ച ചെയ്യാ പെട്ട പ്രണയമായിരുന്നു ഈ തറ ജോഡികളുടേത്. . ചാനലിന്റെ റേറ്റിംഗ് ഉയർത്താനുള്ള തട്ടിപ്പാണ് ഇവരുടെ പ്രണയം എന്നുമുള്ള നിരവധി ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ നിറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ ഇരുവരും നേരിട്ട് ആരാധകരോട് തങ്ങളുടെ പ്രണയം സത്യമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.