നടി രേഖാ മേനോന്‍ മരിച്ച നിലയില്‍

0

സീരിയൽ സിനിമാ താരം രേഖാ മോഹൻ മരിച്ച നിലയിൽ. തൃശ്ശൂരിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഡൈനിംഗ് ടേബിളിലേക്ക് തല താഴ്ത്തി കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.സ്ത്രീ ജന്മം എന്ന സീരിയലിലെ മായമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു രേഖമേനോന്‍.

മൂന്നുദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാല്‍ മലേഷ്യയിലുള്ള ഭര്‍ത്താവ് നാട്ടിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചു. അവര്‍ വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ട്.
ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനിയത്തിയായി അഭിനയിച്ചിട്ടുണ്ട്. നീവരുവോളം, യാത്രാമോഴി തുടങ്ങിയ സിനിമകലിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.