നടി ശരണ്യ ആനന്ദ് വിവാഹിതയായി

0

നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മിനിസ്ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും നമുക്ക് വളരെയേറെ സുപരിചിതയായ താരമാണ് ശരണ്യ.

ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ് സീരിയയിലൂടെ അഭിനയരംഗത്തെത്തി. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു.

മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സുജാതയുടെയും ആനന്ദ് രാഘവന്‍റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ നാട്.