നടി ശാന്തി കൃഷ്ണയുടെ പിതാവ് അന്തരിച്ചു

0

ബെംഗളൂരു: നടി ശാന്തി കൃഷ്ണയുടെ പിതാവ് ആർ. കൃഷ്ണൻ (92) അന്തരിച്ചു. ഇന്ന് രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

പിന്നീട് കൊവിഡ് പിടിപ്പെടുകയും ആരോ​ഗ്യനില വഷളാകുകയുമായിരുന്നു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും സംസ്കാരം ചടങ്ങുകൾ നടക്കുക. കെ.ശാരദയാണ് ഭാര്യ. സംവിധായകൻ സുരേഷ് കൃഷ്ണ മൂത്ത മകനാണ്.