നടി സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്

0

സിനിമ–സീരിയൽ താരം സോണിയ മുൻസിഫ് മജിസ്ട്രേറ്റ് ആയി നിയമിതയായി. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യവെയാണ് നിയമനം. കാര്യവട്ടം ക്യാംപസിലെ എൽഎൽഎം വിദ്യാര്‍ഥിനിയായിരുന്നു.

അവതാരകയായി മിനിസ്ക്രീനിലെത്തിയ താരം നിരവധി സീരിയലുകളിൽ വേഷമിട്ടു. പത്മരാജന്റെ വാടകയ്ക്ക് ഒരു ഹൃദയമാണ് സോണിയയുടെ ആദ്യ സീരിയൽ. പിന്നീട് കുഞ്ഞാലിമരക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിങ്ങനെ 50ലേറെ സീരിയിലുകളിൽ അഭിനയിച്ചു. അദ്ഭുതദ്വീപ്, മൈ ബോസ്, ലോകനാഥൻ ഐഐഎസ് എന്നിങ്ങനെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബിസിനസുകാരനും കോൺഗ്രസ് നേതാവുമായ ബിനോയ് ഷാനൂർ ആണ് ഭർത്താവ്. അല്‍ ഫെയ്ഖ പര്‍വീന്‍ ആണ് മകൾ.