അഡാര്‍ ലൗവിലെ പുതിയ ഗാനത്തിന് ഡിസ്‌ലൈക് പ്രവാഹം

1

അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത് ഏറെ പ്രതീക്ഷയോടെയായിരുന്നു. 
80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.  എന്നാല്‍ പാട്ടിനു ലഭിച്ചത് ഡിസ്ലൈക്‌ പെരുമഴയായിരുന്നു എന്ന് മാത്രം.

ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പ്രളയമാണ്. 
യൂട്യൂബില്‍ വ്യാഴാഴാച റിലീസ് ചെയ്ത ഗാനം ഇതിനോടകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തുകയും ചെയ്തു. 
നാലു ലക്ഷത്തോളം പേർ ഇതിനോടകം കണ്ട പാട്ടിന് രണ്ടു ലക്ഷത്തി അയ്യായിരം പേരും ഡിസ്‌ലൈക് ആണ് നൽകിയിരിക്കുന്നത്. നവമാധ്യമങ്ങളിലും പാട്ടിനെ വ്യാപകമായി ട്രോളുന്നുണ്ട്. പാട്ട് പുറത്തിറങ്ങി 10 മണിക്കൂറിനുള്ളില്‍ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഇതൊരു അപൂര്‍വ്വ റെക്കോര്‍ഡ് ആണെന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നുവെന്നും പരിഹാസരൂപേണ സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലവിന്റെ നിര്‍മ്മാണം. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പ്രിയയുടെ കണ്ണിറുക്കലിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ മാണിക്യ മലരായ എന്ന ഗാനം ഒരേ സമയം വൻ ഹിറ്റും, വിവാദവും ആയിരുന്നു.