ആദിത്യന് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം; ഇത് തുടർന്നാൽ നടിയെ ആക്രമിച്ച കേസിൽ ചില തെളിവുകൾ പുറത്ത് വിടുമെന്ന് ആദിത്യൻ

1

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജവാർത്തകൾക്കെതിരെ ആഞ്ഞടിച്ച് സീരിയൽ താരം ആദിത്യൻ. ഞാൻ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങൾ. ഇതിനെല്ലാം പിന്നിൽ സീരിയൽ രംഗത്തെ ഒരു നിർമ്മാതാവാണ്. തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാൻ ശ്രമിക്കുന്നത് ആ നിർമ്മാതാവാണ്. എനിക്ക് ഒരു വർക്ക് ലഭിച്ചാൽ അയാൾ അത് മുടക്കും. തിരുവനന്തപുരത്ത് നിന്ന് ഞാൻ താമസം മാറി പോകാൻ വരെ കാരണക്കാരൻ ആ നിർമ്മാതാവാണ്. നിരവധി നടിമാരുമായി താൻ അഭിനയിച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്‍റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി തെളിയിക്കാൻ കഴിയുമോ? ഞാൻ ചില തെളിവ് പുറത്ത് വിട്ടാൽ കേരളത്തിൽ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകുമെന്നും തന്നെ ഇനിയും ഉപദ്രവിച്ചാൽ ആ തെളിവുകൾ പത്രസമ്മേളനം വിളിച്ച് പുറത്ത് വിടുമെന്നും ആദിത്യൻ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന്റെ ഓൺലൈൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യൻ ഇക്കാര്യം വെളിപ്പെടുത്തിയത്.