‘ആദി’യുടെ ട്രെയിലർ എത്തി

0

പ്രണവ് മോഹൻലാൽ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്ന ‘ആദി’യുടെ ട്രെയിലർ എത്തി. റിലീസ് ആയി മിനിട്ടുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ട്രെയിലർ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത് .ഏറെ ദുരൂഹതകൾ അവശേഷിപ്പിച്ചാണ് ട്രെയിലർ അവസാനിക്കുന്നതും. അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതമാണ് ട്രെയിലറിന്റെ മറ്റൊരു ആകർഷണം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.