പ്രണയം നിരസിച്ചു; യുവാവിനുനേരെ ഭര്‍തൃമതിയായ യുവതിയുടെ ആസിഡ് ആക്രമണം

അടിമാലി: യുവാവിന് നേരെ കാമുകിയുടെ ആസിഡാക്രമണം. തിരുവന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ അടിമാലി സ്വദേശിയായ ഷീബ(35) യെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിമാലി ഇരുമ്പുപാലത്തെ ഒരു പള്ളിയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. . ആക്രമണത്തിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുവരും അൽപ നേരം സംസാരിക്കുന്നതും തുടർന്ന് യുവതി ആസിഡ് ഒഴിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റബർ ഷീറ്റുകളിൽ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഷീബയ്ക്കും പരുക്കേറ്റിട്ടുണ്ട്.

പിന്തിരിഞ്ഞു നില്‍ക്കുന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് തന്നെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നട ന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.