ഇലക്ട്രോണിക് സിഗ്നേച്ചറുമായി ADOBE വരുന്നു

0
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ഡോക്യുമെന്റ് മാനെജ്മെന്റ് സഹായിയും സുഹൃത്തുമായ ADOBE, പുതിയ ഇലക്ട്രോണിക് സിഗ്നേച്ചറും മറ്റു മൊബൈല്‍ സംവിധാനങ്ങളുമായി പുതിയ പാക്കേജ് തയ്യാറാക്കുന്നു. 
 
ADOBE പുതുതായി രൂപം കൊടുത്ത Adobe Acrobat DC, Adobe Document Cloud എന്നിവ പ്രചാരത്തില്‍ എത്തുന്നതോടെ, ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പിഡിഎഫ് ഡോക്യുമെന്റ് നിര്‍മ്മാണം കൂടുതല്‍ എളുപ്പമാകും. നേരത്തെ ADOBE ഫ്രീയായി നല്‍കിയിരുന്ന Acrobat Reader ഉപയോഗിച്ച്, പിഡിഎഫ് ഡോക്യുമെന്റ് വായിക്കാന്‍ മാത്രമേ പറ്റുമായിരുന്നുള്ളൂ. പുതിയ സംവിധാനത്തില്‍, പിഡിഎഫ് ഡോക്യുമെന്റ് നിര്‍മ്മിക്കാനും സാധിക്കും. 
 
മറ്റൊരു സംവിധാനമായ "ഇലക്ട്രോണിക് സിഗ്നേച്ചര്‍"  വഴി,  Document signing എളുപ്പമാകും. മൊബൈല്‍ ആപ്ലികേഷന്‍ ഉപയോഗിച്ച്,  ഡോക്യുമെന്റിന്റെ ഫോട്ടോ എടുത്താല്‍ അത് താനേ Portable Document Format ലേക്ക് മാറ്റപ്പെടുന്നു. അതിനുശേഷം ആവശ്യാനുസരണം   ഡോക്യുമെന്റ് എഡിറ്റിംഗും മറ്റു കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ചെറിയ ബിസിനെസ് കോണ്‍ട്രാക്റ്റ്കള്‍, അപ്പ്രൂവലുകള്‍ എന്നിവ ഇനി മുതല്‍ പ്രിന്റിംഗ് ഇല്ലാതെ തന്നെ ചെയ്യാവുന്നതാണ്. പുതിയ ആപ്ലികേഷന്‍റെ ചാര്‍ജ്ജ് US$13 മുതല്‍ ആയിരിക്കുമെന്ന് ADOBE, വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.