മുതിര്‍ന്ന ബോളിവുഡ് നടന്‍ ജഗ്‍ദീപ് അന്തരിച്ചു

0

മുംബെെ: ഹിന്ദി സിനിമയിലെ മുതർന്ന താരം ജഗ്‍ദീപ് (81) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ രാത്രി 8.30നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്ന് വിശ്രമത്തിലായിരുന്നു.

ഷോലെ, അന്താസ് അപ്ന അപ്നാ, സൂർമ ഭോപാലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജഗദീപ്. സൂർമ ഭോപാലി സംവിധാനം ചെയ്തത് ജ​ഗ്ദീപ് തന്നെയായിരുന്നു. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, രേഖ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ഹാസ്യതാരം എന്ന നിലയിലാണ് ഇദ്ദേഹം പ്രേക്ഷക ഹൃദയം കവർന്നത്.

1939ല്‍ അമൃത്സറിലായിരുന്നു ജനനം. ഒന്‍പതാം വയസ്സില്‍ ബാലനടനായാണ് തുടക്കം. ബി ആര്‍ ചോപ്രയുടെ അഫ്‍സാനയിലാണ് ആദ്യം അഭിനയിച്ചത്. അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്. സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാര്‍ഥ പേര്.റൂമി ജഫ്രിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.