ഗള്‍ഫില്‍ നിന്നും 599 ദർഹത്തിന് കേരളത്തിലേക്ക് പറക്കാം

0

599 ദർഹത്തിന് ഇനി ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പോകാം. കോഴിക്കോടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാര്‍ക്കാണ് എയർ അറേബ്യയുടെ ഓഫര്‍. സെപ്തംബർ 24 മുതൽ 28 വരെ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിലാണ് ഈ ഓഫര്‍. ഈ വർഷം ഡിസംബർ 10 വരെയുള്ള യാത്രാ ടിക്കറ്റുകൾ ഇളവോടെ ബുക്ക് ചെയ്യാനാകും. കേരളത്തിലെ മൂന്ന് എയർപോർട്ടുകൾക്ക് പുറമെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും എയർ അറേബ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹി, മുംബൈ– 699, ബാഗ്ലൂർ– 749, ചെന്നൈ–799,അഹമ്മദാബാദ്, കോയമ്പത്തൂർ, ഗോവ, ഹൈദരാബാദ്, ജയ്പൂർ, നാഗ്പൂർ എന്നിവടങ്ങളിലേക്ക് 899 ദർഹവുമാണ് നിരക്ക്. ഓണവും ഈദും പ്രമാണിച്ചുണ്ടായ തിരക്കിന് ശേഷം ഇതാദ്യമായാണ് വിമാനക്കമ്പനികൾ നിരക്ക് കുറക്കാൻ തയ്യാറാകുന്നത്. ഓഫ് സീസണിൽ കൂടുതൽ യാത്രക്കാരെ ആകർ‌ഷിക്കാനാണ് യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്

ഇക്കണോമി ക്ലാസ് ടിക്കറ്റുകളിൽ 10 മുതൽ 15 കിലോ വരെ ലഗേജ് അധികമായി കൊണ്ടുപോകാൻ കഴിയുന്ന ഓഫറുകൾ എമിറേറ്റ്സ് വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ചെന്നൈ,കറാച്ചി, ധാക്ക, ചിറ്റഗോങ്,ജക്കാർത്ത, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ 10 കിലോ വരെ അധികം ലഗേജ് കയറ്റാം. സെപ്തംബർ 30ന് മുമ്പ് എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.