വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ ഇന്ത്യ; 99 രൂപ മുതല്‍ ടിക്കറ്റ്; മലേഷ്യ, തായ് ലന്‍ഡ് യാത്രയ്ക്ക് 999 രൂപ

0

വിമാനയാത്രാനിരക്കുകളില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ. ആഭ്യന്തര നിരക്കുകള്‍ 99 രൂപമുതലും തായ് ലന്‍ഡിലേക്കും മലേഷ്യയിലേക്കുമുള്ള നിരക്കുകള്‍ 999 രൂപയായി കുറച്ചുമാണ് നിയന്ത്രിതകാല ഓഫറുമായി എയര്‍ഏഷ്യ ഇന്ത്യ എത്തുന്നത്.കൊച്ചി, ബംഗളുരു, ചണ്ഡിഗഡ്, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാല്‍, ജയ്പുര്‍, ദില്ലി, പുനെ, വിശാഖപട്ടണം എന്നിവിടങ്ങളില്‍നിന്നാണ് എയര്‍ ഏഷ്യ ഇന്ത്യക്ക് ആഭ്യന്തര സര്‍വീസുകളുള്ളത്. ഈ റൂട്ടുകളിലാണ് നിരക്ക് 99 രൂപയായി ഓഫര്‍ നല്‍കിയിട്ടുള്ളത്.

ആഭ്യന്തര സര്‍വീസുകളില്‍ മേയ് ഒന്നു മുതല്‍ അടുത്തവര്‍ഷം ഫെബ്രുവരി ആറുവരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍. നാളെ മുതല്‍ ഈ മാസം 22 വരെ ഓഫര്‍ പ്രകാരം ബുക്ക് ചെയ്യാം. മലേഷ്യ, തായ് ലന്‍ഡ് യാത്രകള്‍ നാളെ മുതല്‍ ഈ മാസം 31 വരെ എന്നു വേണമെങ്കിലും നടത്താം. നാളെ മുതല്‍ ഈ മാസം 22 വരെ ബുക്ക് ചെയ്യാം.