എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ദുബായിലെ സർവീസുകൾ ഷാർജയിലേക്ക് മാറ്റും

0

ദുബായ്: നവീകരണത്തിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുന്ന സാഹചര്യത്തിൽ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയായിരിക്കും ഈ മാറ്റം.

എയര്‍ ഇന്ത്യ

മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 983)
ചെന്നൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 906)
പ്രതിദിന സര്‍വീസായ വിശാഖപട്ടണം – ഹൈദരാബാദ്-ദുബായ് (AI 951), ദുബായ് – ഹൈദരാബാദ് – വിശാഖപട്ടണം (AI 952)
വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള ബംഗളുരു – ഗോവ – ദുബായ് (AI 993), ദുബായ് – ഗോവ – ബംഗളുരു (AI 994)

എയര്‍ ഇന്ത്യ എക്സ്പ്രസ്

മംഗലാപുരത്ത് നിന്നും ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (IX 813, IX 814) (IX 383, IX 384)
ഞായറാഴ്ചകളില്‍ ദില്ലിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 141, IX 142)
ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 435, IX 434)