തകരാറുണ്ടായിട്ടും പറത്തി; കണ്ണൂർ-അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് ഇറക്കി;രോക്ഷാകുലരായി യാത്രക്കാർ

1

തിരുവനന്തപുരം: കണ്ണൂർ-അബുദാബി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് യന്ത്രത്തകരാർ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രാവിലെ 9: 45 നു പുറപ്പെട്ട അബുദാബിയിലേക്കുപോകുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് പറന്ന് 20 മിനുട്ട് കഴിയുമ്പഴേക്കും യന്ത്ര തകരാറുമൂലം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിന് യന്ത്ര തകരാറുണ്ടെന്നും താഴെ ഇറക്കുകയാണെന്നും യാത്രക്കാരെ അറിയിച്ച ശേഷം 10:30 തോടെയാണ് വിമാനം താഴെ ഇറക്കിയത്.183 യാത്രക്കാരും 4 ക്രൂ മെമ്പേഴ്‌സും മായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, യന്ത്രത്തകരാർ വ്യക്തമായിട്ടും വിമാനം പറത്തിയതിൽ ഗുരുതര ആരോപണമാണ് യാത്രക്കാർ ഉന്നയിക്കുന്നത്. നേരത്തെ, യന്ത്രത്തകരാർ മൂലം ഇതേ വിമാനത്തിന്റെ ഷാർജ സർവീസ് ഒഴിവാക്കിയിരുന്നു.