എയര്‍ ഇന്ത്യ എക്സ്പ്രസ് സിംഗപ്പൂര്‍-കൊച്ചി സെക്റ്ററില്‍ പുതിയ സര്‍വ്വീസ് ആരംഭിച്ചു. ഇന്നെലെയയിരുന്നു  ആദ്യ ഫ്ലൈറ്റ് യാത്ര ആരംഭിച്ചത്. മധുരൈ വഴിയാണ് കൊച്ചിയിലേക്കുള്ള സര്‍വ്വീസ്. ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വ്വീസ് നടത്തുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് നടത്തുന്നത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വ്വീസിനെ മലയാളികള്‍ ആവേശപൂര്‍വ്വമാണ് എതിരേറ്റത്.  കഥകളി, മോഹിനിയാട്ടം ഒരുക്കവും പൂക്കളവും സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഒരുക്കിയത് യാത്രക്കാര്‍ക്ക് വിസ്മയമായി.

എയര്‍ ഇന്ത്യ ഏക്സ്പ്രസ് മാനേജര്‍ സൗമ്യ ശ്രീനിവാസന്‍, ചാങ്ങി എയര്‍പോര്‍ട്ട് എയര്‍ലൈന്‍ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് മക് ഡോണാള്‍ഡ് ടാന്‍. സാറ്റ്സ് മാര്‍ക്കറ്റിങ്ങ് ഹെഡ് മാര്‍ക്കസ് മാ, കലാ സിംഗപ്പൂര്‍ അഡ്വൈസര്‍ ഐസക് വര്‍ഗീസ്, എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടന ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളോളമായി നിരന്തരമായ ശ്രമങ്ങള്‍ കല സിംഗപ്പൂര്‍ എയര്‍ ഇന്ത്യ എക്പ്രസിന്‍റെ പുതിയ സര്‍വ്വീസിനായി നടത്തിവരികയായിരുന്നു. ഈ സര്‍വ്വീസ് സിംഗപ്പൂരിലെ സാധാരണ പ്രവാസികള്‍ക്ക് ആശ്വാസമാവുമെന്നും, ഐസക് വര്‍ഗീസ് പറഞ്ഞു.

Summary:

Air India Express’ Singapore-Madurai / Kochi service started operation from yesterday 27th March 2018 with the inauguration of the maiden flight at Singapore Changi Airport Terminal 2.

With this new sevice, Air India Express becomes the first Indian carrier to operate on this route. Singapore – Kochi service will be thrice weekly, on Tuesdays, Thursdays and Saturdays, via Madurai.

Colourful celebrations at Changi Airport with Kerala motifs marked the inaugural of Singapore-Madurai-Kochi service of Air India Express.